തിരുവനന്തപുരം:(www.evisionnews.in യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്തവിധമാണ് സമരം. മിനിമം വേതനം നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് നഴ്സുമാര്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ തീരുമാനം എടുക്കാത്ത പക്ഷം സംസ്ഥാന വ്യപകമായി നഴ്സുമാര്‍ പണിമുടക്ക് സമരം ആരംഭിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മിനിമം വേതനം സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ മിനിമം വേതന സമിതി യോഗത്തില്‍ ധാരണയായില്ല. അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കട്ടേയെന്നായിരുന്നു യോഗ തീരുമാനം.
സര്‍ക്കാര്‍ യോഗം ചേരുന്നതുവരെ ഈ മേഖലയില്‍ പ്രക്ഷോഭങ്ങളോ സമരങ്ങളോ ഉണ്ടാകുകയില്ലെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ധാരണയായി. എന്നാല്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുംവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) ഭാരവാഹികള്‍ പിന്നീട് അറിയിച്ചു.
രോഗികള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാവാത്തവിധം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ ധര്‍ണ്ണയിരിക്കും.
Post a Comment
0 Comments