ബെള്ളൂര്‍ (www.evisionnews.in): മുസ്ലിം ലീഗ് ബെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി റംസാന്‍ റിലിഫിന്റെ ഭാഗമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു. ബെള്ളൂര്‍ ശിശുഭവനില്‍ നടന്ന പരിപാടിയില്‍ മദ്കം അബ്ദുല്ല ഹാജിയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന 13 തയ്യല്‍ മെഷീനുകള്‍ എന്‍.എ നെല്ലിക്കന്ന് എം.എല്‍.എ വിതരണം ചെയ്തു. സി. മുഹമ്മദ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്തു. 30 പേര്‍ക്കുള്ള സമാശ്വാസ പെന്‍ഷന്‍ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് കൈമാറി. പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉപഹാരം നല്‍കി. എന്‍.എം ബഷീര്‍ മുസ്ലിയാര്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം മദ്കം അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ കിന്നിംഗാര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, എസ്.കെ അബ്ബാസലി, കെ.എം മുസ ഹാജി, യുസഫ് ഹാജി, അസീസ് കൊട്ടി, എ.ബി മുഹമ്മദ് ഇബ്രറാഹിം ബൈത്തിയടുക്കം, എന്‍.ബി മുഹമ്മദ്, എന്‍.എച്ച് മുഹമ്മദ്, ജി. അബ്ദുറഹ്മാന്‍, അഷ്‌റഫ് കരോടി, ഇ.കെ മുഹമ്മദ്, കെ.എം ബഷീര്‍, മുഹമ്മദ് കുന്നില്‍, കെ. ഷരീഫ്, എന്‍.ബി ഇബ്രറാഹിം, ജലീല്‍ എടോണി, മുഹമ്മദ് കൂട്, ഹസൈനാര്‍ അനക്കളം, എ.ബി സിദ്ദീഖ് സംബന്ധിച്ചു.
Post a Comment
0 Comments