Type Here to Get Search Results !

Bottom Ad

‘ജനങ്ങളുടെ ആദരമാണ് എനിക്ക് കിട്ടിയത്’; ഉദ്ഘാടന ചടങ്ങിലെ ആ നീണ്ട കൈയടികള്‍ക്ക് നന്ദി പറഞ്ഞ് ഇ. ശ്രീധരന്‍


കൊച്ചി : (www.evisionnews.in) മെട്രോയുടെ ഉദ്ഘാടന വേദിയില്‍ തന്നെ ഹര്‍ഷാരവത്തേടെ സ്വീകരിച്ച കാണികള്‍ക്ക് നന്ദിയറിച്ച് ഇ ശ്രീധരന്‍. ജനങ്ങളുടെ ആദരമാണ് എനിക്ക് കിട്ടിയ നീണ്ട കൈയടികള്‍ക്ക് ഇ. ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വേദിയിലുണ്ടായിരുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരെ സ്വീകരിക്കുന്നതിനേക്കാള്‍ ആവേശത്തോടെയാണ് ഇ ശ്രീധരനെ കാണികള്‍ സ്വീകരിച്ചത്. ചടങ്ങില്‍ സ്വാഗതം ആശംസിച്ച കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഇ ശ്രീധരനെ സ്വാഗതം ചെയ്തപ്പോള്‍ കാണികള്‍ നിര്‍ത്താതെ കയ്യടിച്ചു.


ആവേശത്തോടെ കാണികള്‍ കയ്യടി തുടര്‍ന്നപ്പോള്‍, താത്കാലികമായി ഏലിയാസ് ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. ഈ ശ്രീധരന്റെ പേര് പരാമര്‍ശിച്ച് കൊണ്ട് ഏലിയാസ് ജോര്‍ജ് പ്രസംഗം അവസാനിച്ചപ്പോളും സദസില്‍ നിന്ന് കയ്യടികളുയര്‍ന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad