നീലേശ്വരം : (www.evisionnews.in) ബ്രേക്ക് തകരാറിനെ തുടര്‍ന്നു മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്പ്രസ് ചൊവ്വാഴ്ച രാത്രി ഒരു മണിക്കൂറോളം നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു.
വൈകിട്ട് 6. 40 ന് എത്തേണ്ടിയിരുന്ന വണ്ടി 40 മിനുട്ട് വൈകി 7.20 ഓടെയാണ് നീലേശ്വരത്തെത്തിയത്. യാത്രക്കാര്‍ കയറി ട്രെയിന്‍ പുറപ്പെടാനൊരുങ്ങവെയാണ് വണ്ടി നീ്ങ്ങുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഒരു കംപാര്‍ട്ട്മെന്റിലെ ബ്രേക്ക് റിലീസ് ആകാത്തതാണു കാരണമെന്നു പരിശോധനയില്‍ കണ്ടെത്തി. ഉടന്‍ ലോക്കോ പൈലറ്റ്, ഗാര്‍ഡ്, സ്റ്റേഷന്‍ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നു തകരാര്‍ പരിഹരിച്ചു. ഇതിനിടെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ എഗ്മൂര്‍ എക്സ്പ്രസ് അല്‍പനേരം അവിടെയും പിടിച്ചിടേണ്ടി വന്നു. 50 മിനുട്ടിനകം തകരാര്‍ പരിഹരിച്ച് 8. 10 ഓടെ പരശുറാം എക്സ്പ്രസ് യാത്ര തുടര്‍ന്നു.
Post a Comment
0 Comments