Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് ശേഖരണം നാളെ


കാസര്‍കോട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിനു വേണ്ടി നാളെ പള്ളികളില്‍ നടക്കുന്ന ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അണങ്കൂരില്‍ മൂസ ഹാജി ചേരൂര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, കെ.എം സൈനുദ്ധീന്‍ ഹാജി, ബഷീര്‍ ദാരിമി തളങ്കര, എം.എ ഖലീല്‍, അബൂബക്കര്‍ അഹ്‌സനി, മുനീര്‍ അണങ്കൂര്‍, ഫാറൂഖ് ദാരിമി, ശിഹാബ് അണങ്കൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിച്ചു. 

നാളെ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലികുട്ടി മുസ്ലിയാര്‍, ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

സഹചാരി റിലീഫ് സെല്ലിനു വേണ്ടി പള്ളികളില്‍ ശേഖരിക്കുന്ന ഫണ്ട് ശനിയാഴ്ച്ച രാവിലെ എട്ടു മണി മുതല്‍ ജില്ലാ ഓഫിസില്‍ ഏല്‍പ്പിച്ച് റസീപ്റ്റ് കൈപറ്റണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു ബന്ധപ്പെടേണ്ട നമ്പര്‍: 9495743655, 7293979409, 9847355468.




സഹചാരി ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മൂസ ഹാജി ചേരൂര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന് നല്‍കി നിര്‍വഹിക്കുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad