കാസര്‍കോട് (www.evisionnews.in): ഭരണഘടനപ്രകാരം നിയമാനുസൃതമായ സംഭവം ഊതിവീര്‍പ്പിച്ച് അതില്‍ സാമുദായികതയുടെ നിറംനല്‍കി ധ്രുവീകരണമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 'ഫാസിസത്തിന് മാപ്പില്ല നീതിനിഷേധം നടപ്പില്ല' എന്ന പ്രമേയത്തില്‍ സമരസംഗമം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ചെര്‍ക്കളയില്‍ നടത്താനും തീരുമാനിച്ചു.
അവകാശ സംരക്ഷണത്തിന് പൗരന്മാര്‍ വിശ്വാസമര്‍പ്പിക്കുന്ന നീതിപീഠത്തിന് മതവും ജാതിയും നോക്കാതെ നീതിനടപ്പാക്കാന്‍ ഹാദിയ പോലോത്ത സംഭവത്തിന് കഴിയേണ്ടതുണ്ട്. രാജ്യത്ത് സംഘപരിവാര്‍ അജന്‍ഡ നടപ്പിലാക്കുന്നതിനെതിരെ മതേതര ശക്തികളുടെ കൂട്ടായ്മ വളര്‍ന്ന് വരേണ്ടതുണ്ട്.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിഹാരിസ് ദാരിമി സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, യൂനുസ് ഫൈസി, ഷരീഫ് നിസാമി, യൂനുസ് ഹസനി, സിദ്ദീഖ് ബെളിഞ്ചം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള ഫാറൂഖ് ദാരിമി സംബന്ധിച്ചു.
Post a Comment
0 Comments