മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in) മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വിമുക്തി ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കുന്നില്‍ സി എച്ച് മുഹമ്മദ് കോയ ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പുകയില വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി,
പുകവലിയുടെ ദുരിതങ്ങള്‍ വരച്ച് കാട്ടുന്ന പോസ്റ്റര്‍ പ്രദര്‍ശനം, ഉപന്യാസം, പോസ്റ്റര്‍ -ചിത്രരചന, ക്വിസ്സ് തുടങ്ങിയ മത്സരങ്ങള്‍ നടന്നു. വായനശാല പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ ഉല്‍ഘാടനം ചെയ്തു.
യുവ കാര്‍ട്ടൂണിസ്റ്റ് അലി ഹൈദര്‍ മുഖ്യാഥിതിയായിരുന്നു, പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ എം എ നജീബ്, അംസുമേനത്ത്, ലെത്തീഫ് കുന്നില്‍, രാജേഷ് മാസ്റ്റര്‍, ഇര്‍ഫാന്‍ കുന്നില്‍. അന്‍സാഫ് . ഫര്‍ഹാന്‍ .അഫ്‌സല്‍ ,ബി.ഐ. സിദ്ധീക്ക്.കെ.ബി.ഷെരീഫ് ,ജനാര്‍ദ്ധനന്‍ .അനസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments