ലക്‌നൗ : (www.evisionnews.ion) ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ഉച്ചയൂണു ലഭിക്കില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സര്‍വേന്ദ്ര വിക്രന്‍ സിങ്, സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഉച്ചയൂണിന്റെ വിതരണത്തെ ബാധിക്കാതിരിക്കാനാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. ആധാര്‍ കാര്‍ഡ് ഇല്ലാത്തവരുടെ നമ്പര്‍ നല്‍കരുതെന്നും അത്തരത്തിലുള്ളവര്‍ സര്‍ക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പ്രൈമറി സ്‌കൂളുകളില്‍ ആധാര്‍ കാര്‍ഡുള്ളവര്‍ വളരെ കുറവാണ്. അവര്‍ക്കായി ക്യാംപുകള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. 1520 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് ആധാര്‍ കാര്‍ഡുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post a Comment
0 Comments