Type Here to Get Search Results !

Bottom Ad

തൃശൂരില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബന്തടുക്ക സ്വദേശി മരിച്ചു


ബന്തടുക്ക: തൃശൂര്‍ ദേശീയ പാതയില്‍ അമല ആശുപത്രിക്ക് സമീപം സ്വകാര്യ ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. ബന്തടുക്ക മലാംകുണ്ട് സ്വദേശി ചന്ദ്രശേഖരന്‍ നായര്‍(60) ആണ് മരിച്ചത്. ക്ലീനര്‍ മാനടുക്കത്തെ ബിജു (40)വിന് ഗുരുതരമായി പരിക്കേറ്റു. ഇരിങ്ങാലക്കുടയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പിണ്ണാക്കുമായി വരികയായിരുന്നു ലോറി. വെള്ളരിക്കുണ്ട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ.് ഇന്നു പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ഭാഗവും ബസിന്റെ മുന്‍ഭാഗവും പൂര്‍ണ്ണമായി തകര്‍ന്നു. ബസ് യാത്രക്കാരായ 40 വോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടനെ സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തിയ ഹൈവേ പൊലീസും നാട്ടുകാരുമാണ് ലോറിയില്‍ കുടുങ്ങിയ ചന്ദ്രേശഖരനെയും, ബിജുവിനെയും പുറത്തെടുത്തത്. കാസര്‍കോട്-ബന്തടുക്ക റൂട്ടിലെ വരദ്രാജ പൈ ബസില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു ചന്ദ്രശേഖരന്‍. ബസിലെ ജോലി ഉപേക്ഷിച്ച് നാലുവര്‍ഷം മുമ്പ് സ്വന്തമായി ലോറി വാങ്ങുകയായിരുന്നു. നാരായണന്‍ നായര്‍- കാര്‍ത്യായനി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ:ശോഭന(കല്ല്യോട്ട്). മക്കള്‍: ശ്വേത (ബാംഗ്ളൂര്‍ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി), ശ്രേയ(പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, ലീലാവതി, ലളിത.

ചന്ദ്രശേഖരന്‍ അപകടത്തില്‍ മരണപ്പെട്ട വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും തൃശ്ശൂരിലേക്ക് പോയിട്ടുണ്ട്. മൃതദേഹം വൈകുന്നേരത്തോടെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad