Type Here to Get Search Results !

Bottom Ad

ബുധനാഴ്ചവരെ ശക്തമായ മഴയ്ക്കു സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി


തിരുവനന്തപുരം : (www.evisionnews.in)   സംസ്ഥാനത്തു കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും കൃഷിനാശമുണ്ടായി. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടി. ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ആളപായം ഇല്ല.</p>

കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദികളുടെയും അരുവികളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയില്‍ പലയിടത്തും വന്‍മരങ്ങള്‍ കടപുഴകി. ഏനാത്ത് ബെയ്ലി പാലം മുങ്ങുന്ന വിധം കല്ലടയാറ്റില്‍ വെള്ളം പൊങ്ങി. പഴയ പാലത്തിന്റെ തൂണുകള്‍ പൊളിച്ചുനീക്കുന്നതിനായി സ്ഥാപിച്ച പ്ലാറ്റ് ഫോമും അതിലുണ്ടായിരുന്ന മണ്ണുമാന്തിയും മുങ്ങി.

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 
കോട്ടയം മീനച്ചില്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കു മാത്രം കോട്ടയം കലക്ടറും അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും സിബിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു. 
കൊല്ലം ജില്ലയില്‍ പ്രൊഫഷണല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad