Type Here to Get Search Results !

Bottom Ad

ദാറുല് ഹുദാ സെക്കന്ററി, ഡിഗ്രി പരീക്ഷകളില്‍ മാലിക് ദീനാര്‍ അക്കാദമിക്ക് റാങ്കുകള്‍


തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെക്കന്ററി, ഡിഗ്രി ഫലം പുറത്തു വന്നു. വിവിധ ക്ലാസുകളില്‍ റാങ്കുകള്‍ നേടി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. സീനിയര്‍ സെക്കന്ററി വിഭാഗത്തില്‍ അബ്ദുസമദ് പുളിക്കൂര്‍ രണ്ടാം റാങ്കും സെക്കന്ററി വിഭാഗത്തില്‍ അഷ്ഫാഖ് വള്‍വക്കാടും ഡിഗ്രി ഫൈനല്‍ വിഭാഗത്തില്‍ അബ്ദുല്‍ ബാസിത്ത് കുളൂറും നാലാം റാങ്കും നേടിയാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഡിഗ്രി വിഭാഗത്തില്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥി ഫൈസല്‍ ചപ്പാരപ്പടവ് ആറാം റാങ്കും സെക്കന്റ് ഇയര്‍ വിദ്യാര്‍ത്ഥി സിയാദ് ബെളിഞ്ചം, ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി റാഷിദ് പെരുമ്പട്ട ഏഴാം റാങ്കും നേടിയിട്ടുണ്ട്.

സീനിയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയ അബ്ദുസമദ് പുളിക്കൂര്‍ കെ.സി മുഹമ്മദ് നബീസ ദമ്പതികളുടെ മകനും സെക്കന്ററി റാങ്ക് ജേതാവ് അഷ്ഫാഖ് വള്‍വക്കാട് അബ്ദുൽ വഹാബ് സുബൈദ ദമ്പതികളുടെ മകനുമാണ്. ഡിഗ്രി ഫൈനലില്‍ റാങ്ക് നേടിയ ബാസിത്ത് മംഗലാപുരം കുളൂര്‍ സ്വദേശി ഇഖ്ബാല്‍ ഖദീജ ദമ്പതികളുടെ മകനാണ്. ഡിഗ്രി ഫസ്റ്റ്, സെക്കന്റ്‌ വര്‍ഷങ്ങളിലും സീനിയര്‍ സെക്കന്ററി വിഭാഗത്തിലും ബാസിത്ത് റാങ്ക് ജേതാവായിരുന്നു. റാങ്ക് ജേതാക്കളെ അക്കാദമി സ്റ്റാഫ് കൗണ്‍സില്‍, മാനേജിംഗ് കമ്മിറ്റി, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അനുമോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad