മലപ്പുറം (www.evisionnews.in): അബൂദാബി നാഷണല്‍ തീയറ്ററില്‍ പ്രസംഗിക്കുന്നതിനിടെ അബ്ദുസമദ് സമദാനി വേദിയില്‍ നിന്നും ഇറക്കിവിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന യുവാവിന്റെ സത്യാവസ്ഥ തുറന്നുകാട്ടിയുള്ള വീഡിയോ സോഷല്‍ മിഡിയയില്‍ വൈറലാവുന്നു. അബൂദാബിയിലെ യുവ എഞ്ചിനീയര്‍ മലപ്പുറം തിരൂര്‍ സ്വദേശി അബിന്‍ അഹമദാണ് വിശദീകരണവുമായി രംഗത്തെത്തിയത്.
സമദാനി വേദിയില്‍ നിന്ന് ഇറക്കിവിട്ടെന്നുള്ള ദുഷ്പ്രചാരണം നടക്കുന്നത് എന്റെ പേരിലാണ്. ഒരു മണിക്കൂറിലികം ഞാന്‍ സദസ്സില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. മുന്‍ സിറ്റിലിരുന്ന് ഇത്രയും സമയം ഉറങ്ങുന്നത് കണ്ടാണ് സമദാനി ശകാരിച്ചത്. തെറ്റ് എന്റെ ഭാഗത്താണ്. ഞാന്‍ പെട്ടെന്ന് ഉറക്കിനിടയില്‍ എഴുന്നേറ്റു പോയതാണ്. ഞാന്‍ കരയുകയോ അപമാനിച്ച് ഇറക്കിവിട്ടിട്ടോ ഇല്ല.
നിസാര കാര്യങ്ങള്‍ പര്‍വതീകരിച്ച് ഒരു വ്യക്തിയെ വേട്ടയാടുന്നതും അതിന്റെ പേരില്‍ നേട്ടംകൊയ്യുന്നതും നല്ലതല്ല. റമസാന്‍ മാസമാണിത്. സത്യാവസ്ഥ സമൂഹ മധ്യേ പുറത്ത് കൊണ്ടുവരാനാണ് വിഡിയോയുമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതെന്നും അബിന്‍ അഹമ്മദ് പറഞ്ഞു.
സമധാനി പ്രസംഗത്തിനിടെ നോമ്പിന്റെയും നോമ്പെടുത്ത് കൊണ്ടുജോലി ചെയ്തതിന്റെ ക്ഷീണം കൊണ്ടും മയങ്ങിപ്പോയ പ്രവാസിയായ സാധു മനുഷ്യനെ പിശാച് എന്ന് സംബോധന ചെയ്ത് തിങ്ങിനിറഞ്ഞ (www.evisionnews.in)സദസ്സില്‍ നിന്നും അപമാനിച്ച് ആട്ടിയിറക്കിയതായി ഒരു യുവാവ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. സയ്യിദ് സായ്ഹ് കോട്ടക്കല്‍ എന്ന യുവാവാണ് പരിശുദ്ധ റമദാനില്‍ ഒരു സഹജീവിയോട് അപമര്യാദയായി പെരുമാറിയെന്ന രൂപത്തില്‍ എഫ്ബിയില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ സമധാനിയെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി കമന്‍ുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെയാണ് അപമാനിക്കപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെട്ട യുവാവ് തന്നെ വീഡിയോ ക്ലിപ്പുമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
See video clip:
See video clip:
ഇയാൾക്ക് വേണ്ടി സംസാരിച്ചവരെ മുഴുവൻ അവഹേളിയ്ക്കു ന്നതായി ഈ വീഡിയോ
ReplyDeleteലീഗുകാരുടെ നിർദ്ദേശപ്രകാരം ഇങ്ങനെയൊരു വേഷംകെട്ടൽ വേണ്ടായിരുന്നൂ
സ്വയം പരിഹാസ്യനാവാൻ ഇങ്ങനെ തരം താഴരുതായിരുന്നൂ
ഈ മനുഷ്യന് വേണ്ടി സംസാരിച്ചവരെ മുഴുവൻ അവഹേളിയ്ക്കു ന്നതായി ഇയാള്‍ പുറത്ത് വിട്ടവീഡിയോ
ReplyDeleteലീഗുകാരുടെ നിർദ്ദേശപ്രകാരം ഇങ്ങനെയൊരു വേഷംകെട്ടൽ എന്ന് ഉറപ്പാണ്
സ്വയം പരിഹാസ്യനാവാൻ ഇങ്ങനെ തരം താഴരുതായിരുന്നൂ എന്ന് കൂടി ഓർമ്മിപ്പിയ്ക്കുന്നു
ആരും പറഞ്ഞു തരില്ലെങ്കിലും ഒത്തു തീർപ്പ് വ്യവസ്ഥകൾ എന്തൊക്കെയെന്ന് അറിയാൻ ആഗ്രഹമുണ്ട്
ഏറ്റവും ചുരുങ്ങിയത് താങ്കൾക്ക് വേണ്ടി സംസാരിച്ചവർക്ക് ഒരു നന്ദിIയെങ്കിലും രേഖപ്പെടുത്താമായിരുന്നു
അതിന് പകരം ആക്ഷേപിയ്ക്കുകയാണ് ഉണ്ടായത്. സുഹൃത്തേ താങ്കളെ കുറിച്ചോർത്തു ഞങ്ങൾക്ക്
ഒന്നിച്ചിരുന്നു നാണിയ്ക്കാം. ഇതിലും വലിയ നന്ദികേട് ലഭിയ്ക്കുമെന്ന ഉറച്ച വിശ്വാസത്തോടെ ഇനിയും
ഇതുപോലുള്ള ഐക്യദാർഢ്യം ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവും തീർ ച്ച .