Type Here to Get Search Results !

Bottom Ad

നഗരത്തില്‍ റോഡ് കയ്യേറി തെരുവുകച്ചവടം: പോലീസും നഗരസഭയും നോക്കുകുത്തി


കാസര്‍കോട് (www.evisionnews.in): നഗരത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായിട്ടും തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പോലീസും നഗരസഭയും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പഴയ ബസ് സ്റ്റാന്റില്‍ വ്യാപാരഭവന്‍ റോഡിലേക്ക് ഇറങ്ങുന്ന സ്ഥലം കയ്യേറി തെരുവുകച്ചവടക്കാര്‍ കച്ചവടം സ്ഥിരമാക്കിയതാണ് ഇവിടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. റോഡിന് വീട്ടുനല്‍കിയ ഭാഗത്ത് വീതികൂട്ടിയെങ്കിലും ഇപ്പോള്‍ ഇവിടെയും തെരുവുകച്ചടക്കാര്‍ കയ്യേറിയിരിക്കുകയാണ്. 

റംസാന്‍ വിപണി ഉണര്‍ന്നതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമായിരിക്കുകയാണ്. എം.ജി റോഡ് മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെയും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ക്രോസ് റോഡുകളിലും സ്ഥിതി ഇതുതന്നെയാണ്. 

കാസര്‍കോട് നഗരത്തില്‍ കോടതി ഇടപെട്ട് തെരുവ് കച്ചവടം നിരോധിച്ചതാണ്. എന്നിട്ടും നഗരസഭയും പോലീസും ജില്ലാഭരണ കൂടവും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തെരുവുകച്ചവവടം ഒഴിപ്പിക്കാത്തത് പ്രതിഷേധത്തിന് ഇടവരുത്തുകയാണ്. തെരുവുകച്ചവടത്തിനെതിരെ വേണ്ട രീതിയില്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ രംഗത്ത് വരാത്തതാണ് അടുത്ത കാലത്തായി തെരുവുകച്ചവടം വര്‍ധിക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. റംസാന്‍ വിപണി സജീവമാകുന്നതോടെ വാഹനങ്ങളെയും യാത്രക്കാരെയും കൊണ്ട് നഗരം വീര്‍പ്പുമുട്ടും.

Post a Comment

0 Comments

Top Post Ad

Below Post Ad