കാസര്‍കോട് (www.evisionnews.in): പഴയചൂരിയിലെ പള്ളി ഇമാമും മദ്രസാധ്യാപകനുമായ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലചെയ്യപ്പെട്ട കേസില്‍ അന്വേഷണ സംഘം തിങ്കളാഴ്ച ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസ് അന്വേഷിക്കുന്ന പ്രത്യേക സ്‌ക്വാഡില്‍പെട്ട തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രത്തിന്റെ അവസാന നടപടി ക്രമങ്ങള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും. അതിനിടെ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എം. അശോകനുമായി ക്രൈംബ്രാഞ്ച് എസ്.പി കുറ്റപത്രം സമര്‍പ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു.
Post a Comment
0 Comments