Type Here to Get Search Results !

Bottom Ad

ബെദിര- ചാല ബഹ്‌റൈന്‍ മുഹ്‌യിദ്ദീന്‍ ജമാഅത്ത് കമ്മിറ്റി റംസാന്‍ റിലീഫ് നടത്തി


അണങ്കൂര്‍ (www.evisionnews.in): ബെദിര മുഹ് യിദ്ധീന്‍ ജമാഅത്ത് കമ്മിറ്റിയുടെ ഗള്‍ഫ് ഘടകമായ ബെദിര-ചാല ബഹ്‌റൈന്‍ കമ്മിറ്റി മഹല്ലിലെ പാവപ്പെട്ട നൂറു കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്തു. ഖത്തീബ് അഹമ്മദ് ദാരിമി ജമാഅത്ത് സെക്രട്ടറി ബി.എം.സി കുഞ്ഞമ്മദിന് കൈമാറി ഉദ്ഘാടനം ചെയ്തു. 

യുവാക്കളുടെ കൂട്ടായ്മ റംസാന്‍ 30 ദിവസവും നടത്തുന്ന നോമ്പുതുറക്കുള്ള ഫണ്ടിലേക്ക് ബഹ്റൈന്‍ ജമാഅത്ത് കമ്മിറ്റി നല്‍കിയ 10,000, രൂപയും ചടങ്ങില്‍ കൈമാറി. ബി.എം.സി ബഷീര്‍, റസാഖ് ഹാജി, ഹമീദ് ബെദിര, സി.എ അബ്ദുള്ളക്കുഞ്ഞി ചാല, എന്‍.എം സിദ്ദീഖ്, പൈച്ചു ടി.വി സ്റ്റേഷന്‍, സലാഹുദ്ദീന്‍ വലിയവളപ്പ്, ബഹ്റൈന്‍ ജമാഅത്ത് അംഗങ്ങളായ മുനീര്‍ പടുപ്പില്‍, അബൂബക്കര്‍ ചാല, ഷാഫി എസ്.ടി.യു, അഷ്റഫ് ചാല, ഷഫീഖ് ബെദിര, അബ്ബാസ് ഹാജി, സുലൈമാന്‍ ടി.വി സ്റ്റേഷന്‍, കാസിം ചാല സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad