കാസര്‍കോട്: ബസ് യാത്രക്കാരനായ വ്യാപാരിയുടെ അടിവസ്‌ത്രത്തിന്റെ പോക്കറ്റ് മുറിച്ച് ലക്ഷം രൂപ കവര്‍ന്നു. പള്ളിക്കര സ്വദേശിയും വ്യാപാരിയുമായ വി അബ്‌ദുള്ളയുടെ പണമാണ് നഷ്‌ടമായത്. കാസര്‍കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരനായിരുന്നു ഇദ്ദേഹം. കാസര്‍കോട്ടെത്തിയപ്പോഴാണ് പണം നഷ്‌ടപ്പെട്ട വിവരം മനസ്സിലായത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. 2000 രൂപയുടെ 50 നോട്ടുകള്‍ ഒരു കെട്ടാക്കിയാണ് ട്രൗസറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നത്. പോക്കറ്റടിയില്‍ പരിശീലനം നേടിയ ഒരു സംഘം കാസര്‍കോട്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ജാഗ്രത വേണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. നഗരത്തിലെ റംസാന്‍ തിരക്ക് കണക്കിലെടുത്ത് വനിതാ പൊലീസ് അടക്കമുള്ളവരെ വേഷം മാറി നിയോഗിച്ചിട്ടുണ്ട്. പട്രോളിംഗും ശക്തമാക്കി
key word; pocket-robbary-business-man-bus
Post a Comment
0 Comments