കണ്ണൂര്‍: (www.evisionnews.in) ജനപ്രതിനിധികള്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി പൊലീസിനെ ഉപയോഗപ്പെടുത്തുകയാണെന്ന് എഡിജിപി: ടോമിന്‍ തച്ചങ്കരി. പൊലീസുകാരെ പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറായി കൂടെ കൂട്ടുന്നതു സ്റ്റാറ്റസ് ആയാണു പലരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തച്ചങ്കരി.
പൊലീസിനെ ഇത്തരത്തില്‍ ഉപയോഗിക്കുന്നതുമൂലം സര്‍ക്കാരിനു കോടികളാണു നഷ്ടപ്പെടുന്നത്. ഇത്തരം പിഎസ്ഒകള്‍ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയ ഒരിക്കലും കേട്ടിട്ടില്ലെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍പോലും അനാവശ്യമായി പൊലീസുകാരെ അകമ്പടിക്ക് വിളിക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ പോലും സുരക്ഷയില്ലാത്തവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിച്ചു.
സുരക്ഷയ്‌ക്കെന്ന പേരില്‍ പൊലീസിനെ കൂടെക്കൂട്ടുന്നത് ചിലര്‍ സ്റ്റാറ്റസ് ആയിട്ടാണ് കാണുന്നത്. ഇത്തരത്തിലുള്ള ദുരുപയോഗം സര്‍ക്കാരിനു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു.
Post a Comment
0 Comments