Type Here to Get Search Results !

Bottom Ad

വെടിയുണ്ടകളുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ


മംഗളൂരു:(www.evisionnews.in) വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ മലയാളിയെ പോലീസ് പിടികൂടി.
കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്റ്റിലായത്. എന്നാല്‍ അച്ഛന്റെ ലൈസന്‍സുള്ള തോക്കിലെ വെടിയുണ്ടകള്‍ അടങ്ങിയ ബാഗ് തന്റെ കൈവശം ആകുകയായിരുന്നെന്നു യുവാവ് പോലീസ് അധികാരികളോട് പറഞ്ഞു.
മുന്‍പ് യാതൊരു ക്രിമിനല്‍ പശ്ചാത്തലവും ഉള്ള ആളല്ല മുഹമ്മദ് ഷെഫീഖ്.പിതാവിന്റെ ചികിത്സയ്ക്കായി ഡല്‍ഹി വഴി ചൈനയിലേക്കു പോവാന്‍ കുടുംബസമേതം എത്തിയതായിരുന്നു ഷെഫീഖ്.മംഗളുരു വിമാനത്താവളത്തില്‍ വെച്ചായിരുന്നു പരിശോധനയില്‍ അഞ്ചു വെടിയുണ്ടകള്‍ കണ്ടെത്തിയത്.
മംഗളുരു നിന്നും ഡല്‍ഹിയിലേക്ക് ഫ്‌ളൈറ്റില്‍ പോകാനെത്തിയതായിരുന്നു ഷെഫീഖ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷെഫീഖിനെ ബാജ്‌പെ പോലീസിനു കൈമാറി. ഷെഫീഖിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു
key words-pistol-manglor-airport

Post a Comment

0 Comments

Top Post Ad

Below Post Ad