Type Here to Get Search Results !

Bottom Ad

ഒടുവില്‍ അത് ശരിയായി: പിണറായിയും സെന്‍കുമാറും വേദിപങ്കിട്ടു


വയനാട് (www.evisionnews.in): മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ഡോ. ടി.പി സെന്‍കുമാറും ഒടുവില്‍ ഒരേ വേദിയിലെത്തി. വയനാട് നടന്ന ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും കണ്ടുമുട്ടിയത്. സര്‍ക്കാരിനെതിരെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയത്. തുടര്‍ന്ന് ഇതുവരെ മുഖ്യമന്ത്രിയും ഡിജിപിയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നില്ല.

വിരമിക്കാന്‍ വളരെ ചുരുങ്ങിയ നാളുകള്‍ മാത്രമാണ് സെന്‍കുമാറിന് ഇനിയുള്ളത്. സെന്‍കുമാറുമായി വേദി പങ്കിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തിയാണെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. അതിനിടയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നതും വേദി പങ്കിടുന്നതും. കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച സെന്‍കുമാര്‍ വേദിയില്‍ അദ്ദേഹവുമായി സൗഹൃദ സംഭാഷണവും നടത്തി.

സ്വാഗതപ്രസംഗം നടത്തിയ സെന്‍കുമാറാകട്ടെ സേനയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ അഭിനന്ദിക്കുകയും ചെയ്തു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad