വിദ്യാനഗര്‍ (www.evisionnews.in): ചൂരി സ്വദേശിയും ചാലയില്‍ താമസക്കാരനുമായ അബ്ദുല്‍ റഹ്മാന് (55) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്കൂളില്‍ വാന്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു. മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു. മൊയ്തീന്റെയും മാഞമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ജുമൈല, ജസ് രിയ, ജുവൈരിയ, ബാത്തിഷ. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹിം, നഫീസ, സല്‍മ. മയ്യിത്ത് രാവിലെ 11 മണിയോടെ ബെദിര മുഹ്യദ്ദീന് ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments