കൊച്ചി(www.evisionnews.in):സ്വകാര്യ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ ഉന്നതാധികാര സമിതി നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കി. 2016-ല്‍ കേരള സര്‍ക്കാരിന് ഈ റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സ്വകാര്യ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചിട്ടില്ല.
ഇതിനുള്ള സമയം അതിക്രമിച്ച സാഹചര്യത്തില്‍ സമയ ബന്ധിതമായി നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അസോസിയേഷനു പുറമേ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സുമാരായ സൗമ്യ ജോസ്, ജസ്‌നി ജോസഫ് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments