Type Here to Get Search Results !

Bottom Ad

ഉദുമ ടൗണിനോട് കെ.എസ്.ടി.പി അവഗണന: സർവ്വ കക്ഷിസംഘം ജില്ലാ കലക്ടറെ കാണും


ഉദുമ (www.evisionews.in): കോടികൾ ചെലവിട്ട് വികസിപ്പിച്ച കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പ്രധാന ടൗണായ ഉദുമയോട് അധികൃതർ കാണിച്ച അവഗണനയിൽ ഉദുമയിൽ ചേർന്ന സർവ്വകക്ഷി യോഗം പ്രതിഷേധിച്ചു. പാതയിലെ പ്രധാന ടൗണുകൾ വികസിപ്പിച്ചപ്പോൾ ഉദുമ ടൗണിന് മാത്രം അധികൃതരിൽ നിന്ന് നീതി കിട്ടിയില്ല. വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പോകുന്ന കുട്ടികളടക്കമുള്ളവർ ജീവൻ പണയം വെച്ചാണ് റോഡ് മുറിച്ചു കടക്കുന്നത്. റോഡ് സുരക്ഷയ്ക്ക് ആവശ്യമായ ഡിവൈഡറുകൾ സ്ഥാപിക്കാനോ സിഗ്നൽ സ്ഥാപിക്കാനോ സീബ്രാലൈൻ ഉണ്ടാക്കാനോ അധികൃതർക്കായില്ല.

രണ്ടു വർഷത്തിനിടെ ഇരുപതിലധികം ജീവനുകളാണ് ഈ പാതയിൽ പൊലിഞ്ഞത്. ഒട്ടേറെ പേർ ചികിത്സയിലാണ്. എന്നിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല .ഉദുമ ടൗണിനോടുള്ള കെ.എസ്.ടി.പി അവഗണയിൽ പ്രതിഷേധിച്ച് ഉദുമയിലെ മുഴുവൻ ജനങ്ങളെയും പങ്കെടുപ്പിച്ച് നിരന്തരമായ പ്രക്ഷോഭം നടത്താൻ സർവ്വകക്ഷി യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി സർവ്വകക്ഷിസംഘം ജില്ലാ കലക്ടറെ കണ്ട് ജനങ്ങളുടെ പ്രയാസങ്ങൾ അറിയിക്കും.
ഉദുമ ക്കാർ കൂട്ടായ്മയും കേരള വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗം കെ.കുഞ്ഞിരാമൻ എം. എൽ.എ. ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡണ്ട് എ.വി.ഹരിഹര സുധൻ സ്വാഗതം പറഞ്ഞു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷരീഫ്, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രഭാകരൻ തെക്കേക്കര, കെ.സന്തോഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ നാലാംവാതുക്കൽ, രജിത അശോകൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വാസു മാങ്ങാട്, ഷംസുദ്ദീൻ ഓർബിറ്റ്, കെ.ദിനേശൻ, കെ.കെ. അബ്ദുൽ ബഷീർ, പി.കെ. അബ്ദുല്ല, ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഉദയമംഗലം സുകുമാരൻ, 
ഫറൂഖ് കാസ്മി, കെ.കെ.ഷാഫി കോട്ടക്കുന്ന്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ഹമീദ് മാങ്ങാട്, പാറയിൽ അബൂബക്കർ , കല്ലട്ര അബ്ബാസ്, മൂലയിൽ മൂസ, മുരളി പള്ളം, ശ്രീധരൻ വയലിൽ, സി.പി.അഭിരാം, പ്രദീപ് ഉദുമ, പി.വി.ഹരിഹരൻ പ്രസംഗിച്ചു.
ആക്ഷൻ കമ്മിറ്റി: കെ.കുഞ്ഞിരാമൻ എം.എൽ.എ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദലി, മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര ബാലകൃഷ്ണൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷരീഫ് (രക്ഷാധികാരികൾ) എ.വി.ഹരിഹര സുധൻ (ചെയർമാൻ) ഫറൂഖ് കാസ്മി (കൺവീനർ).

Post a Comment

0 Comments

Top Post Ad

Below Post Ad