മഞ്ചേശ്വരം (www.evisionnews.in): പാവൂര്‍ കല്ലാജയിലെ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. കല്ലാജയിലെ ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പെരുന്നാള്‍ ആഘോത്തിന്റെ ഭാഗമായി വീട് പൂട്ടി പോയതായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.
Post a Comment
0 Comments