Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് സ്‌മൈല്‍ പദ്ധതി: പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി ആവിഷ്‌ക്കരിച്ച സ്‌മൈല്‍ വിദ്യാഭ്യാസ സഹായപദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി. ആദ്യഘട്ടത്തില്‍ കാന്‍സര്‍ രോഗികള്‍, കിഡ്‌നി സംബന്ധമായ രോഗികള്‍, വികലാംഗര്‍, മറ്റ് വിവിധതരം രോഗം മൂലം കഷ്ട്‌പ്പെടുന്നവര്‍, അനാഥകള്‍, വീടില്ലാതെ കഷ്ടപ്പെടുന്നവര്‍ എന്നിവരുടെ മക്കള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കിയത്. 

പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ പഠനോപകരണങ്ങള്‍ പഞ്ചായത്ത് എം.എസ്.എഫ് നേതാക്കള്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഇര്‍ഫാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് ട്രഷറര്‍ എസ്.പി സലാഹുദ്ദീന്‍, എം.എ നജീബ്, മാഹിന്‍ കുന്നില്‍, സി.പി അബ്ദുല്ല, സി.എച്ച് ഇസ്മായില്‍, ഹംസ പുത്തൂര്‍, ഡി.പി ഷാഫി, ഇബ്രാഹിം പടിഞ്ഞാര്‍, മഹമ്മൂദ് ബള്ളൂര്‍, കെ.ബി അഷ്‌റഫ്, പി.ബി അബ്ദുല്‍ റഹിമാന്‍, സിദ്ദീഖ് ആരിക്കാടി, മമ്മി കൊടിയമ്മ, അബ്ദുല്ല, സഫ്‌വാന്‍ മൊഗര്‍, റഫീഖ് ചായിത്തോട്ടം, ലത്തീഫ് കുന്നില്‍, അംസു മേനത്ത്, മുഹമ്മദ് പള്ളത്തി, സിദ്ദീഖ് ബേക്കല്‍, ലത്തീഫ് അത്തു, മൊയ്തീന്‍, ഇബ്രാഹിം, മുഹമ്മദ് മൂല, ഫര്‍ഹാന്‍, മുബശ്ശിര്‍, അസീസ്, ഫൗസിയ മുഹമ്മദ്, ഫൈസല്‍ സംബന്ധിച്ചു. ആദ്യഘട്ടത്തില്‍ 120 വിദ്യാര്‍ത്ഥികള്‍ക്കാണ് എം.എസ്.എഫ് പഠനോപകരങ്ങള്‍ നല്‍കിയത്. പ്രവേശനോത്സവ ദിനത്തില്‍ പത്തു എല്‍.കെ.ജി വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad