ബദിയടുക്ക (www.evisionnews.in): മാവിനക്കട്ടയിലെ പൗരപ്രമുഖനും കര്‍ഷകനുമായ അലംകോള്‍ വീട്ടില്‍ എ.ജി ഇസ്മായില്‍ (77) അന്തരിച്ചു. ആലംകോള്‍ ഹിദായത്ത് ജുമാ മസ്ജിദ് സ്ഥാപക പ്രമുഖനും ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവര്‍ത്തകനും കൂടിയാണ്. സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു.
എന്‍.കെ സൈനബയാണ് ഭാര്യ. മക്കള്‍: എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അബ്ദുല്‍ ജബ്ബാര്‍, എ.ജി.എ റഹ്മാന്‍, എ.ജി ജമാല്‍, സുഹറ, ജുവൈരിയ, ഖൈറുന്നിസ, മറിയംബി, റാബിയതുല്‍ അദവിയ്യ, സക്കീന, റഷീദ, ഹമീദ. മരുമക്കള്‍: കെ.എം മുനീര്‍ അണങ്കൂര്‍, സുബൈര്‍ വൈദ്യര്‍, കരീം കന്തല്‍, പദാര്‍ മൊയ്തീന്‍, ഫിറോസ് ബാംഗ്ലൂര്‍, റഫീഖ് മൗലവി, റിയാസ് നീര്‍ച്ചാല്‍, സി.എ യൂസുഫ് ചെമ്പിരിക്ക (സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട്). വൈകിട്ട് നാല് മണിയോടെ നാരമ്പാടി സലഫി മസ്ജിദില്‍ ഖബറടക്കും.
Post a Comment
0 Comments