ചെര്‍ക്കള (www.evisionnews.in): കുരുന്നുകള്‍ക്ക് പുതിയ പ്രതീക്ഷകള്‍ പകര്‍ന്ന് എം.എസ്.എഫ് പ്രവേശനോത്സവം ശ്രദ്ധേയമായി. പുതിയ പ്രഭാതം പുതിയ പ്രതീക്ഷകള്‍ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പാടി വിദ്യാരണ്യ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മുംതാസ് സമീറ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പഠനോപകരണങ്ങള്‍ കൈമാറി. പ്രസിഡന്റ് ഖാലിദ് ഷാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.
കബീര്‍ ചെര്‍ക്കള, ഹാരിസ് തായല്‍, താഹാ ചേരൂര്‍, ഷാനിഫ് നെല്ലിക്കട്ട, സി.ബി ലത്തീഫ്, ചെങ്കള ഗ്രാമ പഞ്ചായത്ത് അംഗം ജയശ്രീ, ഹെഡ് മിനിസ്ട്രസ്സ് സുമംഗല ടീച്ചര്‍,നാഫിഹ് എതിര്‍ത്തോട്, അബ്ബാസ് മാര, അജ്മല്‍ മിര്‍ഷാന്‍, ഷിഹാബ് പുണ്ടൂര്‍, അറഫാത്ത് കൊവ്വല്‍, ഹാരിസ് എരിയപ്പാടി, അബൂബക്കര്‍ പൊയക്കര, അബ്ദുല്‍ ഖാദര്‍ എരിയപ്പാടി, സാബിത്ത് പി.സി, ജാഫര്‍ കെ.ബി.എ സംബന്ധിച്ചു.
Post a Comment
0 Comments