കൊച്ചി (www.evisionnews.in): നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം എഡിജിപി ബി. സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്ന് ഡിജിപി സെന്‍കുമാര്‍. അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. പ്രൊഫഷണല്‍ രീതിയിലുളള അന്വേഷണം കേസില്‍ വേണമെന്നും തെളിവുകള്‍ കൂട്ടായി വിലയിരുത്തി വേണം നടപടികള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും വ്യക്തമാക്കി ഡിജിപി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ഇന്ന് വിരമിക്കാനിരിക്കെയാണ് നടി അക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് വിയോജിപ്പ് പരസ്യമാക്കി സെന്‍കുമാറിന്റെ സര്‍ക്കുലര്‍ ഇറങ്ങുന്നത്. തെളിവുകള്‍ കൂട്ടായി വിലയിരുത്തി മുന്നോട്ട് പോകണം. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. എഡിജിപി ദിനേന്ദ്ര കശ്യപാണ് സംഘത്തലവന്‍.
എന്നാല്‍ കഴിഞ്ഞദിവസം ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തവരുടെ സംഘത്തില്‍ എഡിജിപി ബി സന്ധ്യയും റൂറല്‍ എസ്പി ജോര്‍ജും ആലുവ സിഐയുമാണ് ഉണ്ടായിരുന്നത്. നടന്‍ ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടോയെന്ന് ഡിജിപി നേരത്തെ ഉദ്യോഗസ്ഥരോട് ആരാഞ്ഞിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പുറത്തുപോകുന്നതിലും ഡിജിപി അതൃപ്തി അറിയിച്ചെന്നാണ് വിവരം.
Post a Comment
0 Comments