Type Here to Get Search Results !

Bottom Ad

സമന്‍സ് കിട്ടിയ അഞ്ചുപേരും ഹാജരായി: മാധ്യമ ചര്‍ച്ചകളെ വിമര്‍ശിച്ച് കോടതി


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ സമന്‍സ് അയച്ച അഞ്ചുപേരും കോടതിയില്‍ ഹാജരായി. കോടതി വിസ്താരത്തില്‍ അഞ്ചുപേരും കള്ളവോട്ട് ചെയ്തില്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തങ്ങള്‍ നാട്ടിലുണ്ടായിരുന്നുവെന്നും വോട്ടുചെയ്തെന്നും ഇവര്‍ രേഖാമൂലം അറിയിച്ചു.

കേസില്‍ ഇന്നലെ ഹാജരായത് രജബ്, അസറുദ്ദീന്‍ എന്നിവരാണ്. ഇതില്‍ റജബ് തനിക്ക് പാസ്പോര്‍ട്ടില്ലെന്നും അസറുദ്ദീന്‍ പാസ്പോര്‍ട്ട് ഉണ്ടെങ്കിലും വിദേശയാത്ര നടത്തിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു. നേരത്തെ മുഹമ്മദ് റഫീഖ്, ഷക്കീര്‍ എന്നിവരാണ് ഹാജരായത്. 2013ല്‍ തന്റെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞുവെന്ന് ഷക്കീര്‍ കോടതിയെ അറിയിച്ചു. ആദ്യം താമസിച്ചയിടത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും വോട്ടുചെയ്തെന്നും റഫീഖ് അറിയിച്ചു. തന്റെ സഹോദരങ്ങളായ ഹനീഫിനും മറിയത്തിനും വേണ്ടി റഫീഖ് കോടതിയില്‍ മൊഴി നല്‍കി. ഇരുവരും അന്നേദിവസം നാട്ടിലുണ്ടായിരുന്നെന്നും വോട്ടുചെയ്തുവെന്നുമാണ് റഫീഖ് അറിയിക്കുകയായിരുന്നു. മുഹമ്മദ് ആതിഖ് എന്നയാള്‍ വോട്ടിംഗ് ദിവസം വിദേശത്തായിരുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തപ്പോള്‍ സ്ഥലം എം.എല്‍.എ രാജിവെക്കുമെന്ന രീതിയില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഇതിനെ കോടതി വിമര്‍ശിച്ചു. ചര്‍ച്ച നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വ്യക്തമാക്കി. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ സമന്‍സ് അയച്ച എല്ലാവരും നല്‍കിയ മൊഴി സുരേന്ദ്രന് തിരിച്ചടി നല്‍കുന്നതായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad