പെരിയ (www.evisionnews.in): തറാവീഹ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ 65 കാരന്‍ മരിച്ചു. കുണിയ കുണ്ടൂരിലെ അന്തു- ആമിന ദമ്പതികളുടെ മകന്‍ എ.കെ മഹമൂദാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ കുണിയ സ്‌കൂളിന് സമീപത്താണ് അപകടം. കുണിയ ജുമുഅത്ത് പള്ളിയില്‍ നിന്ന് തറാവീഹ് നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മഹമൂദ് സഞ്ചരിച്ച ബൈക്കിന് പിറകില്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ ദേഹത്ത് ലോറി കയറിയിറങ്ങിയാണ് മരിച്ചത്.
ഭാര്യ: കുഞ്ഞിബി, മക്കള്‍: നാസര്‍, സക്കരിയ (അബൂദാബി ബനിയാസ്), സൗദാ, ജുവൈരിയ, ആരിഫ. മരുമക്കള്‍: ഷംന, സെമീറ, മുത്തലിബ്, അഷ്റഫ്, ഷരീഫ്. സഹോദരങ്ങള്‍: സൈനബ, അബ്ദുല്‍റഹിമാന്‍.
Post a Comment
0 Comments