കാസര്‍കോട് (www.evisionnews.in): നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. ഉളിയത്തടുക്ക പുളിക്കൂറിലെ ഷിഹാബ് മന്‍സിലില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ ബാസിത്താ (22)ണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അണങ്കൂര്‍ ദേശീയപാതയിലാണ് അപകടം. ബാസിത്ത് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് അണങ്കൂരിലെ പഴയ ബീവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലിടിക്കുകയായിരുന്നു. കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലോ പ്ലസ് വസ്ത്രാലയത്തിലെ മാനേജറാണ് ബാസിത്ത്. കടപൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നേരത്തെ ബഹ്‌റൈനിലായിരുന്നു. ഫൗസിയയാണ് മാതാവ്. സഹോദരങ്ങള്‍: ഷിഹാബ്, സവാദ് (ഇരുവരും ബഹ്റൈന്‍), ഷാഹുല്‍ ഹമീദ്, സാഹിദ, ഷഹറാന.
Post a Comment
0 Comments