ഉദുമ: (www.evisionnews.in) പുതിയ തലമുറ അറിവിനപ്പുറം തിരിച്ചറിവാണ് ആര്‍ജ്ജിക്കേണ്ടതെന്ന് കൊര്‍ദോവ കോളേജ് ചെയര്‍മാനും വിദ്യഭ്യാസ പ്രവര്‍ത്തകനും കൂടിയായ കെ ബി എം ശരീഫ് കാപ്പില്‍ പറഞ്ഞു, ഉദുമ സനാബില്‍ ഹാളില്‍ നടന്ന രണ്ടാമത് ന്യൂ ജനറേഷന്‍ മീറ്റ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ മാധ്യമങ്ങള്‍ സാമൂഹ്യ നന്‍മക്ക് വേണ്ടിയാണ് പുതുതലമുറ ഉപയോഗപ്പെടുത്തേണ്ടത്, സമൂഹത്തില്‍ നവ മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണങ്ങളും, പരസ്പര വിദ്വേഷവും വളര്‍ത്തുന്നത് വര്‍ദ്ദിച്ച് വരികയാണ്, ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ന്യൂ ജനറേഷന് സാധിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജില്ലയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മയാണ് ന്യൂ ജനറേഷന്‍ ഫോറം. സംഗമത്തില്‍ റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു, എം എ നജീബ് ആമുഖ പ്രഭാഷണം നടത്തി. കുമ്പള അക്കാദമി ചെയര്‍മാന്‍ ഇബ്രാഹിം ഖലീല്‍ മാസ്റ്റര്‍, ഇവിഷന്‍ ന്യൂസ് എംഡി റഫീഖ് കേളോട്ട്, എഴുത്തുക്കാരന്‍ കെ പി എസ് വിദ്യാനഗര്‍, ശംസുദ്ധീന്‍ കിന്നിങ്കാര്‍, കോര്‍ഡിനേറ്റര്‍ മുര്‍ഷിദ് മുഹമ്മദ് റഊഫ് ഉദുമ പ്രസംഗിച്ചു. സഫ്വാന്‍ ചെടേക്കാല്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് ഇഫ്താര്‍ മീറ്റ് നടന്നു, ഷാനി ഫ് നെല്ലിക്കട്ട, അജ്മല്‍ മിര്‍ഷാന്‍, ഖാലിദ് ഷാന്‍, അലി ഹൈദര്‍, ശംനാദ് അഡൂര്‍, ജാഹര്‍ ഉദുമ, സാബിത്ത് നെല്ലിക്കട്ട, അറഫാത്ത് കൊവ്വല്‍, അബ്ദുല്ല ഒരവങ്കര, നവാസ് ചെമ്പരിക്ക, ആഷിഖ് കുവ്വത്തൊട്ടി, സുല്‍ത്താന്‍ ഒരവങ്കര, ജാഫര്‍ കൊവ്വല്‍, ഇര്‍ഷാദ് മുക്കുന്നോത്ത്, ജാ വിദ് ഉദുമ, കെ ബി എം ഇര്‍ഫാന്‍ കാപ്പില്‍, കെ ബി എം ഷമീം കാപ്പില്‍, നാസര്‍ ഇ ന്തിരാ നഗര്‍, അല്‍ത്താഫ് ,സലാഹുദ്ധീന്‍ ഷാ ബേവിഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments