Type Here to Get Search Results !

Bottom Ad

കന്നുകാലി കശാപ് നിരോധനം കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ


 കാഞ്ഞങ്ങാട്:(www.evisionnews.in) കന്നുകാലി കശാപ് വിജ്ഞാപനം വഴി നിരോധിച്ചുള്ള കേന്ദ്ര തീരുമാനം ഭരണഘടനാ വിരുദ്ധമായ തീരുമാനമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ കാഞ്ഞങ്ങാട് മണ്ഡലം എസ്.ടി.യു കമ്മിറ്റിയുടെയും മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(എസ്്.ടി.യു) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കേന്ദ്ര സര്‍ക്കാറിന്റെ കന്നുകാലി കശാപ്പ് കച്ചവട നിരോധനത്തിനെതിരെയുള്ള ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്ത്് ഭക്ഷണം കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക്് നല്‍കി വരുന്ന അവകാശത്തെയാണ് ഒരു ദിവസം കന്നുകാലി കശാപ്പ് നിരോധനത്തിലുടെ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തിരിക്കുന്നത്. ഇതിനെതിരെ എസ്.ടി.യു മാത്രമല്ല, ബി.ജെ.പിയുടെ ബി.എം.എസ് അടക്കമുള്ള ട്രേഡ് യൂണിയനുകളും സമരവുമായി മുന്നോട്ട് വരണം. നോട്ട് നിരോധനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നടപിലാക്കിയ മറ്റൊരു വിഡ്ഡിത്തപരമായ തീരുമാനമാണ് കന്നുകാലി കശാപ്പ് നി രോധനം.ഈ നിരോധനം മാംസ കഴിക്കുന്നവരെ മാത്രമല്ല, ബാധിക്കുന്നത് മാംസ വില്‍പന നടത്തുന്ന രാജ്യത്തെ ലക്ഷോപക്ഷം വരുന്ന വ്യാപാരികളെയും അവരു ടെ കുടുംബത്തെയും പ്രതികൂലമായി ഈ നിരോധനം ബാധിക്കുന്നു. അതു കൊണ്ട് മാംസ നിരോധനം രാജ്യത്തെ സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമാണെന്നും  എം.എല്‍.എ ചൂണ്ടിക്കാട്ടി. എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു മണ്ഡലം ജന.സെക്രട്ടറി കരീം കുശാല്‍ നഗര്‍ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്ലിംലീഗ് ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, ട്രഷറര്‍ സി.എം ഖാദര്‍ ഹാജി, മണ്ഡലം മുസ്ലിംലീഗ് മുന്‍ പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കുഞ്ഞാമദ് പുഞ്ചാവി, മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി, എസ്.ടി.യു മണ്ഡലം ജന.സെക്രട്ടറി യൂനുസ് വടകരമുക്ക്, കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് കൊവ്വല്‍ അബ്ദുറഹ്മാന്‍, ജന.സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷംസുദ്ധീന്‍ കൊളവയല്‍, ജന.സെക്രട്ടറി കെ കെ ബദറുദ്ദീന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, പി അബൂബക്കര്‍, അബ്ദുറഹ്മാന്‍ മേസ്ത്രി, കുഞ്ഞാമദ് കല്ലൂരാവി, ഖലീല്‍ പുഞ്ചാവി, പി.കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കുളിയങ്കാല്‍, കരീം മൈത്രി, ഷംസുദ്ദീന്‍ ആവിയില്‍, ജാഫര്‍ മൂവാരിക്കുണ്ട്, ഷുക്കൂര്‍ ബാവനഗര്‍, രാജന്‍, സു ബൈര്‍ മടിയന്‍, കെ.കെ ഇസ്മയില്‍, സിദ്ദീഖ് കുശാല്‍ നഗര്‍, എല്‍.കെ ഇബ്രാഹിം, കെ.എച്ച് ഉസ്മാന്‍, കരീം മുന്നാം മൈല്‍ പ്രസംഗിച്ചു.
keywords;stu-na-nellikunn


Post a Comment

0 Comments

Top Post Ad

Below Post Ad