Type Here to Get Search Results !

Bottom Ad

അനുമോദന ചടങ്ങും ടാലന്റ് ഹണ്ട് പരീക്ഷയും 'മിത്ത് 17 ' ജൂണ്‍ 11 ന്


കാസര്‍കോട്: പത്താം തരത്തില്‍ എട്ടു വിഷയങ്ങളിലെങ്കിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മിത്ത്- 2017 ല്‍ പങ്കെടുക്കാം. 

എ പ്ലസ് ക്ലബ് കാസറഗോഡും മാപ് എഡ്യുക്കേഷനുമായി സഹകരിച്ചാണ് മെറിറ്റോറിയസ് യൂത്ത് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്.  ജൂണ്‍ 11 ഞായറാഴ്ച രാവിലെ 9.30 ന് കാസര്‍കോട് വ്യാപാര ഭവനില്‍ വെച്ചാണ് പരിപാടി .അനുമോദന ചടങ്ങ്, ടാലന്റ് ഹണ്ട് പരീക്ഷ, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, എന്‍ട്രന്‍സ് പരീക്ഷകളെ കുറിച്ചുള്ള സെമിനാര്‍ എന്നിവയാണ് മിത്ത് 2017 ന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്താം തരത്തില്‍ എട്ടു വിഷയങ്ങളിലെങ്കിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 9995238336, 9995318397, 9020022110 എന്നീ നമ്പറുകളില്‍ സൗജന്യമായി പേരുകള്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad