മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): യൂത്ത് ലീഗ് കല്ലങ്കൈ ശാഖാ കമ്മിറ്റിയുടെ നേതൃത്യത്തില്‍ 50 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷ്യകിറ്റ് നല്‍കി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മൊയ്തു കല്ലങ്കൈ അധ്യക്ഷത വഹിച്ചു.
കല്ലങ്കൈ മസ്ജിദ് ഇമാം സൂപ്പി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ബി കുഞ്ഞാമു, അബൂബക്കര്‍ ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ, ബഷീര്‍ മൂപ്പ, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മാഹിന്‍ കുന്നില്‍, മാര്‍ബിള്‍ അബ്ദുല്‍ റഹിമാന്‍, ബി.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, സത്താര്‍ കല്ലങ്കൈ, സുലു ലണ്ടന്‍, ഇല്യാസ് മാളിക, ജാഫര്‍ കല്ലങ്കൈ, അസീസ് കല്ലങ്കൈ, മുസമ്മില്‍ കല്ലങ്കൈ സംബന്ധിച്ചു.
Post a Comment
0 Comments