കാഞ്ഞങ്ങാട്:(www.evisionnews.in) മുജാഹിദ് വിഭാഗത്തിന്റെ മതപ്രഭാഷണ സമ്മേളനം അലങ്കോലപ്പെടുത്തിയ കേസില്‍ സുന്നി പ്രവര്‍ത്തകന് 3600 രൂപ പിഴശിക്ഷ.
സുന്നി പ്രവര്‍ത്തകനായ പടന്നക്കാട് മരക്കാപ്പ് കടപ്പുറം അബ്ദുള്ളയുടെ മകന്‍ എം.കെ.ഷാജഹാനെയാണ് (27) ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി (ഒന്ന്) പിഴയടക്കാന്‍ ശിക്ഷിച്ചത്. 2011 മെയ് 22 ന് സിയാറത്തിങ്കര പള്ളിക്ക് സമീപം മുജാഹിദ് വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ സമ്മേളനം അലങ്കോലപ്പെടുത്തുകയും പോലീസിന്റെ ആജ്ഞലംഘിച്ച് സമ്മേളന സ്ഥലത്തേക്ക് മാരകായുധങ്ങളുമായി സംഘടിച്ചെത്തുകയും ചെയ്തുവെന്നതിന് ഷാജഹാനടക്കം നാലുപേര്‍ക്കെതിരെ പോലീസ് രജസിറ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. കേസിലെ മറ്റു പ്രതികളായ മരക്കാപ്പ് കടപ്പുറത്തെ സി.എച്ച്.അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് അഷ്‌റഫ് (37), ഷാഹുല്‍ ഹമീദിന്റെ മകന്‍ നിസാറുദ്ദീന്‍(25), അബ്ദുള്ളയുടെ മകന്‍ സി.സാഹിര്‍(28) എന്നിവരെ കോടതി നേരത്തെ പിഴയടക്കാന്‍ ശിക്ഷിച്ചിരുന്നു.
keywords-mujahid-speech-attack-kgd-fine-sunniworker
Post a Comment
0 Comments