കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിംഗിള്‍ വിന്‍ഡോ പ്രവേശനം ചലാന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ആയിരങ്ങള്‍ ഈടാക്കുന്നതായി പരാതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന ഈ പകല്‍ കൊള്ള നിര്‍ത്താന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ ആവശ്യപ്പെട്ടു. ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ 400 രൂപയും പിന്നീട് വിദ്യാര്‍ത്ഥിക്ക് താല്‍പര്യമില്ലാത്ത സ്ഥലത്ത് അലോട്ട്‌മെന്റ് ലഭിച്ചാലും ചലാനായി നിര്‍ബന്ധമായി 600 രൂപ അടക്കേണ്ട സാഹചര്യമാണുള്ളത്. അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ തന്നെ അസാധുവാകുന്ന സാഹചര്യമാണ് നിലവിലുള്ള നിലപാട് യൂണിവേഴ്‌സിറ്റി അധികൃതര്‍ പുനപരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഏകജാലക പ്രവേശനം: യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുന്നു: എം.എസ്.എഫ്
10:17:00
0
കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിംഗിള്‍ വിന്‍ഡോ പ്രവേശനം ചലാന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ആയിരങ്ങള്‍ ഈടാക്കുന്നതായി പരാതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന ഈ പകല്‍ കൊള്ള നിര്‍ത്താന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ ആവശ്യപ്പെട്ടു. ആദ്യം രജിസ്റ്റര്‍ ചെയ്യാന്‍ 400 രൂപയും പിന്നീട് വിദ്യാര്‍ത്ഥിക്ക് താല്‍പര്യമില്ലാത്ത സ്ഥലത്ത് അലോട്ട്‌മെന്റ് ലഭിച്ചാലും ചലാനായി നിര്‍ബന്ധമായി 600 രൂപ അടക്കേണ്ട സാഹചര്യമാണുള്ളത്. അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ തന്നെ അസാധുവാകുന്ന സാഹചര്യമാണ് നിലവിലുള്ള നിലപാട് യൂണിവേഴ്‌സിറ്റി അധികൃതര്‍ പുനപരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments