കാസര്‍കോട് (www.evisionnews.in): പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനെത്തുന്ന സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളോട് നാറ്റിവിറ്റി, കമ്യൂണിറ്റി സര്‍ട്ടിഫികറ്റുകളുടെ ഒറിജിനല്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് ചില സ്‌കൂള്‍ മാനേജുമെന്റുകള്‍ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കുന്ന നടപടി വിദ്യാര്‍ത്ഥി വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. വളരെ വൈകി റിസള്‍ട്ട് വരുന്നതിനാല്‍ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശന പ്രക്രിയക്ക് വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവില്ലെന്നിരിക്കെ വിദ്യാര്‍ത്ഥികളൂടെ പ്രവേശനം തടയാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ബോധപൂര്‍വ്വശ്രമം നടത്തുകയാണ്. മാത്രമല്ല അഡ്മിഷന്‍ സമയത്ത് മാത്രമേ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സമര്‍പ്പിക്കേണ്ടതുള്ളൂ. അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികളില്‍ നിന്നും മാനേജുമെന്റുകള്‍ പിന്തിരിയണമെന്ന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദും ആവശ്യപ്പെട്ടു.
Post a Comment
0 Comments