ചെങ്കള (www.evisionnews.in): വിദ്യാര്‍ത്ഥികള്‍ക്ക് മഷി പേന സമ്മാനിച്ച് എം.എസ്.എഫ് ചെങ്കള പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേന ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുറക്കാനും കുട്ടികളില്‍ പരിസ്ഥിതി സൗഹൃദബോധമുണര്‍ത്താനുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മഷി പേന വിതരണം ചെയ്തത്.
പിലാങ്കട്ട ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എം,എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി കൈമാറി. പ്രസിഡണ്ട് ഖാലിദ് ഷാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.ഡി.എ റഹ്മാന്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, ഹെഡ്മാസ്റ്റര്‍ പ്രകാഷ്, അധ്യാപകന്‍ നിര്‍മല്‍ കുമാര്‍, ഖാദി ബേവി, അജ്മല്‍ മിര്‍ഷാന്‍, പി.സി സാബിത്ത്, അധ്യാപകന്‍ പ്രകാശ് സംബന്ധിച്ചു.
Post a Comment
0 Comments