കുമ്പള (www.evisionnews.in): കുമ്പളയില്‍ നിന്ന് പേരാല്‍ കണ്ണൂര്‍ കളത്തൂര്‍ ഭാഗത്തേക്ക് പുറപ്പെടുന്ന ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ ആനുകൂല്യങ്ങള്‍ നല്കുന്നില്ലന്ന് കാണിച്ച് എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള എസ്.ഐക്ക് പരാതി നല്കി. ബസ് സ്റ്റാന്റില്‍ ഏകദേശം അരമണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ മഴയത്തും വെയിലത്തും പുറത്തു ക്യൂ നില്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ പോലും സമ്മതിക്കാറില്ല. ജീവനക്കാരുടെ പെരുമാറ്റവും മാന്യതക്ക് നിരക്കാത്തതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. എത്രയുംപെട്ടന്ന് നടപടി കൈകൊള്ളാമെന്ന് എസ്.ഐ ഉറപ്പുനല്‍കി. എം.എസ്.എഫ് ദേശീയ സെക്രട്ടറി അസീസ് കളത്തൂര്‍ ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജംഷീര്‍ മൊഗ്രാല്‍, മുസമ്മില്‍ പേരാല്‍, റുവൈസ് ആരിക്കാടി, മുര്‍ഷിദ് മൊഗ്രാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
Post a Comment
0 Comments