ചെങ്കള (www.evisionnews.in): ലോക പുകയില വിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരെ വേറിട്ട തെരുവു പ്രതിഷേധവുമായി എം.എസ്.എഫ് ചെങ്കള ശാഖ കമ്മിറ്റി. മാസ്‌ക് ധരിച്ച് കൂറ്റന്‍ സിഗരറ്റുമായി തെരുവില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ തീര്‍ത്ത പ്രതിഷേധജ്വാല മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.ബി സിനാന്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ഉപാധ്യക്ഷന്‍ സി.ബി അബ്ദുല്ല ഹാജി മുഖ്യാതിഥിയായി. വാര്‍ഡ് പ്രസിഡണ്ട് ബി.എം.എ ഖാദര്‍, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് തായല്‍, എം.എ സുബൈര്‍, സി.ബി ലത്തീഫ്, ഹനീഫ പാറ, സുനൈഫ് എം.എ.എച്ച്, മെയ്തീന്‍ കൊവ്വല്‍, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ഷാന്‍ ചെങ്കള, സമീര്‍ ചെര്‍ക്കള, ബി.എ സുഫൈദ്, ജുനൈഫ് കൈരളി, സാബിര്‍ കെവ്വല്‍, മനാന്‍, കെ. അനസ് സംസാരിച്ചു.
Post a Comment
0 Comments