കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ജില്ലാ കമ്മിറ്റി ദുബൈ കെ.എം.സി.സിയുമായി ചേര്‍ന്ന് ഹൈസ്‌കൂള്‍- ഹയര്‍ സെക്കണ്ടറി സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തുന്ന സ്‌കോളര്‍ഷിപ്പ് എക്‌സാം മെസ്റ്റ് പരീക്ഷ ജൂണ്‍ 18ന് നടക്കും. ജില്ലയിലെ 35 കേന്ദ്രങ്ങളില്‍ പി.എസ്.സി പരീക്ഷാ മാതൃകയിലാണ് നടക്കുക. പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന പത്തു വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ വീതവും 40 പേര്‍ക്ക് 1000 രൂപ വീതവും സ്‌കോളര്‍ഷിപ്പ് നല്‍കും. പദ്ധതിയുടെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി നിര്‍വഹിച്ചു.
പരീക്ഷ നടക്കുന്ന കേന്ദ്രങ്ങള്‍ മണ്ഡലം തിരിച്ച്: മഞ്ചേശ്വരം- ജി.എസ്.ബി.എസ് കുമ്പള, ജി.എച്ച്.എസ്.എസ് കുമ്പള, പയ്യക്കി ഉസ്താദ് അക്കാദമി, ജമാഅത്ത് ഇ.എം.എസ് പൊസോട്ട്, ലിറ്റില്‍ ഹേട്‌സ് മോഡേണ്‍ സ്‌കൂള്‍ പെര്‍ള, ജി.എച്ച്.എസ് ക്യാര്‍ക്കട്ടെ, ജി.എച്ച്.എസ്.എസ് അംഗഡിമൊഗര്‍. കാസര്‍കോട്- ജി.എച്ച്.എസ്.എസ് കാസര്‍കോട്, ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍, ജി.എച്ച്.എസ്.എസ് ചെര്‍ക്കള, ജി.എച്ച്.എസ് ബദിയടുക്ക, യു.പി.എസ് ബെളിഞ്ച, ജി.എച്ച്.എസ് ബെള്ളൂര്‍, ജി.ഡബ്ല്യൂ.എല്‍.എസ് ഷിറിബാഗിലു. ഉദുമ: ലുലു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മേല്‍പറമ്പ്, ജി.എച്ച്.എസ്.എസ് ഉദുമ, ബി.ഐര്‍.എച്ച്.എസ്.എസ് ബോവിക്കാനം, എല്‍.പി സ്‌കൂള്‍ പള്ളങ്കോട്, ജി.എച്ച്.എസ്.എസ് പള്ളിക്കര, ജി.വി.എച്.എസ് കുണിയ കാഞ്ഞങ്ങാട്- ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്, ജി.എച്ച്.എസ്.എസ് ചിത്താരി, ജി.എച്ച്.എസ്.എസ് പരപ്പ. തൃക്കരിപ്പൂര്‍: മുനവ്വിറുല്‍ ഇസ്്‌ലാം മദ്രസ പെരുമ്പട്ട, വി.കെ.പി ഖാലിദ് മെമ്മോറിയല്‍ മദ്രസ പടന്ന, വി.പി.പി.എം.കെ.പി.എം.ജി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍, ഹയാത്തുല്‍ ഇസ്്‌ലാം മദ്രസ ചന്തേര, സിഎച്ച് മുഹമ്മദ് കോയ സ്മാരക വൊക്കോഷണല്‍ സ്‌കൂള്‍ കോട്ടപ്പുറം, ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പടന്ന കടപ്പുറം, ഗവ. ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9746030018, 9995988227, 9947292907.
Post a Comment
0 Comments