കാസർകോട്: (www.evisionnews.in)സ്വാശ്രയ സ്വകാര്യ കോളജ് വിദ്യാർഥികളുടെ കെ.എസ്.ആർ.ടി.സി യാത്ര സൗജന്യയാത്ര നിർത്തലാക്കിയ കേരള സർക്കാരിന്റെ നിലപാടിനെതിരെ എം.എസ്.എഫ് കെ.എസ്.ആർ.ട്ടി.സി ഡിപ്പോ ഉപരോധിച്ചു. നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഉപരോധത്തിന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ ജന.സെക്രട്ടറി ഹമീദ് സി.ഐ, സെക്രട്ടറി ഖാദർ ആലൂർ, നഷാത്ത് പരവനടുക്കം, സഹദ് ബാങ്കോട്, അഷ് റഫ് ബോവിക്കാനം, മുർഷിദ് മുഹമ്മദ്, ഖലീൽ തുരുത്തി, നൗഫൽ കുമ്പഡാജെ, അറഫാത്ത് കോവ്വൽ എന്നിവർ നേതൃത്വം നൽകി.
key words;msf-ksrtc-dippo-picketing
Post a Comment
0 Comments