അഹമ്മദാബാദ് (www.evisionnews.in): മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഗുജറാത്തില്‍ മാത്രം ഒന്‍പത് പൊതുമേഖലാ കമ്പനികള്‍ പൊടിച്ചത് 15 കോടി രൂപ. മെയ് 26 ന് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ അവസാനിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത് പരിപാടികളാണ് കേന്ദ്രത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കമ്പനികള്‍ നടത്തിയത്. ഇതില്‍ ഭൂരിഭാഗവും നടത്തിയത് എണ്ണ, പ്രകൃതിവാതകം, ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്.
പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, ജെപി നദ്ധ തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ ഗുജറാത്തിലുടനീളം ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഓരോ പരിപാടിയും കുറഞ്ഞത് 45 ലക്ഷം രൂപ പൊടിച്ചാണ് നടത്തിയത്. പദ്ദതികള്‍ നടപ്പാക്കുന്നതിനായി സ്ഥലമേറ്റെടുക്കുന്നതിലൂടെയും മറ്റും ജനങ്ങളുടെ മനസിലുള്ള മോശം പേര് മാറ്റാനാണ് തങ്ങള്‍ ഈ അവസരം വിനിയോഗിച്ചതെന്നാണ് കമ്പനികളുടെ വാദം. സബ്കാ സാഥ് സബ്കാ വികാസ് എന്ന മോഡി സര്‍ക്കാരിന്റെ പരസ്യവാചകം ഏറ്റെടുത്താണ് കമ്പനികള്‍ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കു ചേര്‍ന്നത്.
Post a Comment
0 Comments