മൊഗ്രാൽ :(www.evisionnews.in)സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തീവ്ര ശുചിത്വ പരിപാടിയുടെ ഭാഗമായി ഡി. വൈ. എഫ്. ഐ മൊഗ്രാൽ ടൗൺ ശുചികരിക്കും. ടൗണിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മൊഗ്രാൽ ദേശീയ പാതയോരത്ത് തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഡി. വൈ. എഫ്. ഐ ജൂലൈ ഒന്നിന് ടൗൺ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ശുചീകരണ പരിപാടി.
Post a Comment
0 Comments