കാസർകോട്:(www.evisionnews.in)വ്യക്തികള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ മറ്റുതരത്തിലാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെ ന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമൺ റിയിച്ചു. കാസര്‍കോട് ടൗണിനടുത്തുളള പ്രദേശങ്ങളില്‍ അടുത്തിടെ ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടായി ട്ടു ണ്ട്. സമീപകാലത്തുളള എല്ലാ കേസുകളിലും പോലീസ് ശക്തമായ രീതിയില്‍ നടപടി സ്വീകരിച്ചിട്ടുളളതും പ്രതികളെ ഉടനെ തന്നെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വന്നതുമാണ്. ഏതെങ്കിലും തരത്തിലുളള വ്യക്തികള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ മറ്റുതരത്തിലാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇപ്രകാരമുളള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ എല്ലാ മത-സാമുദായിക-സാമൂഹിക-രാഷ്ട്രീയ സംഘടനകള്‍ ജാഗരൂഗരായിരക്കണം. തെറ്റായ പ്രചാരണം കാസര്‍കോടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ മാറാത്തവണ്ണം ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
keywords-against roomer-police chief-statement
keywords-against roomer-police chief-statement
Post a Comment
0 Comments