കാസര്‍കോട്:(www.evisionnews.in) വീട്ടില്‍ അതിക്രമിച്ചുകയറി വ്യാപാരിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബോവിക്കാനത്തെ ഷിബിന്‍ (22) ആണ് അറസ്റ്റിലായത്.കാസര്‍കോട് ചക്കര ബസാറിലെ വ്യാപാരി കുളങ്കരയിലെ മൊയ്തീ(60)നെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി അക്രമിച്ചത്.കഴിഞ്ഞ ദിവസം രാവിലെ എരിയാല്‍ കുളങ്കരയിലാണ് സംഭവം.വീട്ടിൽ കയറി വ്യാപാരിയുടെ കഴുത്ത് ഞെരിക്കുകയും, മർദ്ദിക്കുവാൻ ശ്രമിക്കുകയുമായിരുന്നു.ഇതേതുടർന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി യുവാവിനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
keywords-kasaragod, attacking merchant-arested youth
keywords-kasaragod, attacking merchant-arested youth
Post a Comment
0 Comments