നീലേശ്വരം (www.evisionnews.in): മനുഷ്യ നന്മയും സാഹോദര്യവും നിലനിര്‍ത്തുകയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ലഘൂകരിക്കുകയുമാണ് റിലീഫ് പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍.എ നെല്ലിക്കുന്ന് എല്‍.എല്‍.എ പറഞ്ഞു. കോട്ടപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയും ശിഹാബ് തങ്ങള്‍ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റര്‍ റിലീഫ് കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച റിലീഫ് വിതരണവും ഇഫ്ത്താര്‍ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റിലീഫ് കമ്മറ്റി ചെയര്‍മാന്‍ റഹീം പുഴക്കര അധ്യക്ഷത വഹിച്ചു. മികച്ച നിലയില്‍ കുടിവെള്ള വിതരണം നടത്തിയ ഇ. ഖാലിദ് ഹാജിയെയും ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം നല്‍കിയ പി.സി ഇഖ്ബാലിനെയും സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു. സി.കെ.കെ മാണിയൂര്‍, റഫീഖ് കോട്ടപ്പുറം, അബ്ദുള്‍ റസാഖ് തായിലക്കണ്ടി, എം. രാധാകൃഷ്ണന്‍ നായര്‍, കെ.വി ദാമോദരന്‍, വിജയകുമാര്‍, ഇ.കെ.കെ പടന്നക്കാട്, ദിനപ്രഭ, ഇബ്രാഹിം പറമ്പത്ത്, ഇ. കുഞ്ഞബ്ദുള്ള, എന്‍.പി മുഹമ്മദ് കുഞ്ഞി ഹാജി, പെരുമ്പ മുഹമ്മദ് കുഞ്ഞി, ഇ.കെ മജീദ്, ഇ.കെ റഷീദ്, എല്‍.ബി നിസാര്‍, അരിഞ്ചിര ഷംസുദ്ദീന്‍, മുബാഷ് കോട്ടപ്പുറം, കെ.പി കമാല്‍, ടി.സി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. പി.സി മുദ്‌രിക്കത്ത് സ്വഗതവും പി.പി അഹമ്മദ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments