തിരുവനന്തപുരം:(www.evisionnews.in) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരെ ഭീഷണി. ഫോണിലൂടെയാണ് മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം ലഭിച്ചത്. ജൂൺ അഞ്ച്, ആറ് തീയതികളിലായാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. .ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായതിന് ശേഷം ജൂൺ ഏഴിനും മന്ത്രി സുധാകരന് ഭീഷണി ഫോൺ വിളിയെത്തി. മന്ത്രിമാരായ ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അക്രമികളുടെ അടുത്ത ലക്ഷ്യമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ജൂൺ ഒൻപതിനും ഇതേരീതിയിൽ ഭീഷണി സന്ദശം ലഭിച്ചിരുന്നു. ഭീഷണി സന്ദേശം ലഭിച്ചയുടൻ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് സന്ദേശങ്ങൾ ആവർത്തിച്ച് വരാൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയെയും മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്നറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അടുത്ത ലക്ഷ്യം ജി സുധാകരനും കടകംപള്ളി സുരേന്ദ്രനും; മന്ത്രിമാർക്ക് നേരെ ഭീഷണി
11:34:00
0
തിരുവനന്തപുരം:(www.evisionnews.in) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നേരെ ഭീഷണി. ഫോണിലൂടെയാണ് മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം ലഭിച്ചത്. ജൂൺ അഞ്ച്, ആറ് തീയതികളിലായാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. .ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടായതിന് ശേഷം ജൂൺ ഏഴിനും മന്ത്രി സുധാകരന് ഭീഷണി ഫോൺ വിളിയെത്തി. മന്ത്രിമാരായ ജി സുധാകരനും കടകംപള്ളി സുരേന്ദ്രനുമാണ് അക്രമികളുടെ അടുത്ത ലക്ഷ്യമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ജൂൺ ഒൻപതിനും ഇതേരീതിയിൽ ഭീഷണി സന്ദശം ലഭിച്ചിരുന്നു. ഭീഷണി സന്ദേശം ലഭിച്ചയുടൻ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് സന്ദേശങ്ങൾ ആവർത്തിച്ച് വരാൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയെയും മറ്റു ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്നറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Tags
Post a Comment
0 Comments