Type Here to Get Search Results !

Bottom Ad

മൊഗ്രാൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കണം -ഡി. വൈ. എഫ്. ഐ.

മൊഗ്രാൽ(www.evisionnews.in) :ജില്ലയിലെ ഇശൽ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാൽ ഗ്രാമത്തിന്റെ മാപ്പിള കലാ പൈതൃകം സംരക്ഷിക്കുവാനും, കലകളുടെ ഏകോപനം, പരിശീലനം, ഗവേഷണം എന്നിവ നടത്തുക എന്ന ലക്ഷ്യത്തോട് കൂടി ഇടത് മുന്നണി സർക്കാർ മൊഗ്രാലിനു അനുവദിച്ച മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം കഴിഞ്ഞ യു. ഡി. എഫ്. സർക്കാർ അടച്ചു പൂട്ടിയ നടപടി പുനഃപരിശോധിക്കണമെന്നും സ്ഥാപനം മൊഗ്രാലിൽ പുനഃസ്ഥാപിക്കണമെന്നും ഡി. വൈ. എഫ്. ഐ മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
                      നിരവധി മാപ്പിള കവികൾക്ക് ജന്മം നൽകിയ ഗ്രാമം എന്ന നിലയിലും നൂറു കണക്കിന് മാപ്പിള കലാകാരന്മാരെ വാർത്തെടുക്കുകയും, ഇപ്പോഴും ഇത്തരം കലകളുമായി ജീവിച്ചു പോരുകയും ചെയ്തു വരുന്ന ഇശൽ ഗ്രാമത്തിൽ പ്രസ്തുത കേന്ദ്രം യു. ഡി. എഫ് സർക്കാർ അടച്ചു പൂട്ടിയത് പ്രതിഷേധാർഹമാണ്. കേന്ദ്രം ഇടതു   മുന്നണി സർക്കാരിന്റെ കാലത്ത് നല്ല നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
               മൊഗ്രാൽ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം സ്വതന്ത്ര സ്ഥാപനമാക്കി ഫണ്ടും, കെട്ടിടവും അനുവദിച്ചു മൊഗ്രാലിൽ പുനഃസ്ഥാപിക്കാൻ ഇടതു മുന്നണി സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
            യോഗത്തിൽ പ്രസിഡന്റ് അസീസ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു. കെ. സി സലിം ഉദ്ഘാടനം ചെയ്തു. റിയാസ് മൊഗ്രാൽ, എം. എസ്. അഷ്‌റഫ്, സത്താർ ബി. കെ, നാസർ, കബീർ, ആകിഫ്, ബഷീർ, ആരിഫ്, ഫിർദൗസ്, നസ്‌റുദ്ധീൻ, അഷ്‌റഫ്, മുഹമ്മദ് റഷീദ് എന്നിവർ പ്രസംഗിച്ചു. അർഷാദ് തവക്കൽ സ്വാഗതം പറഞ്ഞു.

key words-mappila-kala-dyfi

Post a Comment

0 Comments

Top Post Ad

Below Post Ad