കോളിയടുക്കം(www.evisionnews.in): സര്‍വതലസ്‌പര്‍ശിയായ നേട്ടങ്ങളിലൂടെ കൂടുതല്‍ കരുത്തും ജനപിന്തുണയുമാര്‍ജിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സി പി ഐ ചെമ്മനാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോളിയടുക്കത്ത് നടന്ന എ വി കൃഷ്‌ണന്‍, ബി ഹബീബ് റഹ്മാന്‍ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കി ജനങ്ങളുടെ അംഗീകാരവും പിന്തുണയും വര്‍ദ്ധിപ്പിച്ച ഒരു വര്‍ഷമാണ് കടന്നുപോയത്‌എന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം പാടേ തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ദൗത്യമാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഏറ്റെടുത്തത്. കേന്ദ്ര ബിജെപി ഗവണ്‍മെന്റിന്റെ വര്‍ഗീയനയത്തിനെതിരെ മതേതര ജനാധിപത്യത്തിന്റെ ബദല്‍ ഉയര്‍ത്തി ഇന്ത്യക്കാകെ മാതൃകയായിരിക്കുകയാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍നടത്തുന്ന ഇടപെടല്‍ സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കി. ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചു. ഗുണനിലവാരം ഉറപ്പുവരുത്തി ആരോഗ്യ സേവന രംഗം ഇനിയും മെച്ചപ്പെടുത്തും. പൂട്ടികിടക്കുന്ന ഫാക്‌ടറികള്‍ തുറന്നതിലൂടെ ആയിരക്കണക്കിന് കശുവണ്ടി കയര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനായി. എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന സമ്പൂര്‍ണ ഭവന പദ്ധതി ലൈഫ് ആയിരക്കണക്കിന് വീടില്ലാത്തവര്‍ക്ക് ആശ്വാസമാകും. ഒരു വര്‍ഷം കൊണ്ട് 20,000 പേര്‍ക്ക് പട്ടയം നല്‍കി.ഇതിനെല്ലാം പ്രചോദമായത് ആദ്യകാല കമ്മ്യൂണിറ്റുകളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമാണ്. ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും എല്ലാകാലത്തും മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തുളസീധരന്‍ ബളാനം ആധ്യക്ഷം വഹിച്ചു. കെ വി കൃഷ്‌ണന്‍, ടി കൃഷ്‌ണന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വി രാജന്‍, വി സുരേഷ് ബാബു, രാധാകൃഷ്‌ണന്‍ പെരുമ്പള, ബിജു ഉണ്ണിത്താന്‍,രാജേഷ് ബേനൂര്‍ എന്നിവർ സംസാരിച്ചു.
Post a Comment
0 Comments